തിങ്കൾ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം) Leliya

തിങ്കൾ : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)


(രീതി :മേത്തോൽ ദ്ഹൂയൂ ..മറിയം ബ്സുൽത്താ ...)

കർത്താവ്നിന്റെ ഇഷ്ടം മുഴുവൻ സാധിച്ചു തരട്ടെ .           Ps. 20/5


നാഥാ, നിൻ തൃപ്പാദസുമം
ചൂടും സഭയെകനിവോടെ
കാത്തരുളാൻ മിഴിനീരോടെ
പ്രാർത്ഥന ഞങ്ങളക്കുന്നു.

തവനാമത്തെ വിളിച്ചണയും
തനയരെ സദയം പോറ്റണമേ
സഭവഴി നിരവധി ദാനങ്ങൾ
കർത്താവേ, നീ നൽകണമേ .

കർത്താവിന്റെ ദാസരേ , സ്തുതി പാടുവിൻ              Ps. 113/1

സുതരുടെയധരം വഴിനിത്യം
കർത്താവിൻ സ്തുതി പാടുക നീ
ജ്ഞാനസ്നാനം നേടീടാൻ
നിന്നെ വിളിച്ചവനതിമോദം ,

ശത്രുഗണത്തെത്തടയാനായി
വിജയാനന്ദം നേടാനായി
ശക്തിയെഴും നൽ സ്ലീവായെ
നല്കി നിനക്കായ് തിരുനാഥൻ


എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു .       Ps 62/1

കർത്താവേ, നിൻ ദാസന്മാർ
നിത്യാനന്ദം പുല്കിടുവാൻ
വിശ്വാസത്തിലുറച്ചിളയിൽ
നിതരാം കാത്തുവസിക്കുന്നു.
അഭയം നൽകാൻ നീയരുളീ
കുരിശിൻ തണലീ ഞങ്ങൾക്കായ്
നിന്നെ വണങ്ങും ജനതകളെ
രക്ഷിച്ചരുളുക നാഥാ നീ.

പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി

ഗുരുജനമേകില്ലറിവോടെ
സ്വന്തം നാമം ശിഷ്യർക്കായ്
ശിഷ്യഗണത്തിനു പൌലോസിൻ
പേരവനരുളീലൊരുനാളും;
കർത്താവിൻ തിരുനാമാത്തിൽ
നല്കീ ജ്നാനസ്നാനമവൻ
നലമെഴുമത്തിരുനാമത്തെ
സഭവഴിപാടി നമിച്ചീടാം.

No comments:

Post a Comment