വെള്ളി : ഓനീസാ ദ്മൌത്വ ( നിശാ ഗീതം) Leliya

വെള്ളി : ഓനീസാ ദ്മൌത്വ ( നിശാ ഗീതം)
(രീതി : ഹാലേൻ കൊലഹേൻ....മിശിഹാ പാറോക്കെ .. )

എന്റെ പ്രാർത്ഥന നിന്റെ പക്കലെത്തട്ടെ . Ps. 102/1

നാഥാ ,നിന്റെ കരുത്തേറും
കൈകൾ ഞങളെ രക്ഷിച്ചു .
കരുണാമയനാം നീയെന്നും
സഭയിൽ ശാന്തി പുലര്ത്തേണം .

ഭയഭക്തികളോടെന്നാളും
വൈദികർ നിന്നെ വണങ്ങട്ടെ ;

വിശ്വാസത്തിലുറപ്പോടെ
ഞങ്ങൾ നിൻസ്തുതി പാടട്ടെ .

ഇവ കാണുന്ന നിങ്ങളുടെ കണ്ണുകൾ ഭാഗ്യമുള്ളവയാകുന്നു . Mt. 13/16

പൂർവ്വ പുരോഹിതർ മിശിഹായെ
കണ്ടില്ലാഗ്രഹമിയലുകിലും
കണ്ടവരെന്നാലെന്നവനെ
നിന്ദിച്ചൂഴിയിൽ നിരസിച്ചു .
ഇന്നോ നിത്യം തൻ തിരുമെയ്‌
തന്റെ പുരോഹിതരതിവിനയം
കൈകളിലേറ്റു വണങ്ങീടാൻ
കൃപയവനരുളീ ലോകത്തിൽ .

സകല ഭൂവാസികളെ , ശ്രവിക്കുവിൻ . Ps. 49/1

പൂർവികനഹറോനഖിലേശൻ
പൌരോഹിത്യ പദം നൽകി .
ഞങ്ങൾക്കിന്നവനേകുന്നു
മിശിഹാതൻ പൌരോഹിത്യം .
സീനാമലയിലെ ദിവ്യവരം
യോഹന്നാൻ വരെ നില നിന്നു ;

മിശിഹാതൻ പൌരോഹിത്യം
സഭയിൽ നിതരാം നിലനില്ക്കും .

പിതാവിനും പുത്രനും പരിശുദ്ധാമാവിനും സ്തുതി
മൂശെ പദിപ്പിചൊരുനാളിൽ
"നമ്മുടെ കർത്താവേക" നിദം
ജനമാനല്ലോരുപദേശം
കൈകൊണ്ടനിശം ജീവിച്ചു .

ത്രിത്വത്തിൻ തിരുനാമത്തെ
ലോകം മുഴുവനറിയിപ്പാൻ
നാഥൻ ശിഷ്യരോടുരചെയ്തു
സഭയതു സതതം പാലിപ്പൂ .

No comments:

Post a Comment