ശ്ലീഹാനോബ് സിറോ- മലബാർ സഭയിൽ........

അന്ത്യോക്യൻ സഭ ശ്ലീഹാനോബ് മാർ കേപ്പാ പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോരുക്കമായി 13 ദിവസം ആചരിക്കുബോൾ , പൗരസ്ത്യ സുറിയാനി സഭ ശ്ലീഹാക്കാലം മുഴുവനും കാലത്തിൻടെ ചൈതന്യത്തിത്തിനോടു ചേർന്ന് ശ്ലീഹാനോബാചരിക്കുന്നു.

 ശ്ലീഹന്മാരുടെ 50 നോബ് എന്നപേരിൽ അറിയപ്പെടുന്നെങ്കിലും 41 ദിവസം മാത്രമാണ് നോബുദിനങ്ങൾ. പെന്തക്കുസ്താ തിങ്കളാഴ്ചയിൽ തുടങ്ങി ശ്ലീഹാക്കാലം അവസാന വെള്ളിവരെയാണ് ശ്ലീഹാനോബ്.

ഞായറാഴചകളിൽ നോബദിനങ്ങളല്ലാ എന്നുള്ളതും ഈ നോബിന്റെ പ്രത്യേകതകളാണ്. കൈത്താക്കാലം ആദ്യ ഞായറായ 12 ശ്ലീഹന്മാരുടെ തിരുനാളിനും , നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാനത്തിരുന്നാളിനമുള്ള ഒരു ആധ്യാൽമിക ഒരുക്കംകൂടിയാണ് ശ്ലീഹാനോബ്. 

ഇന്ന് സിറോ- മലബാർ സഭയിൽ പ്രചാരത്തിലില്ല എങ്കിലും 16ആം നൂറ്റാണ്ഡീനു മുൻപ് മാർത്തോമ്മ നസ്രാണികളുടെ ഇടയിൽ ആചരിച്ചിരുന്നതുമായ നോബാണ് ശ്ലീഹാനോബ്. 

തങ്ങളുടെ ജാതീയ ദിനത്തിന്റെ സമുചിതമായ ആചരണം വളരെ ശ്രദ്ധയോടെ നസ്രാണികൾ ആചരിച്ചിരുന്നു. ദുക്ഃറാന തിരുനാളിൽ പഷ്ണികഞ്ഞി വീടുകളിൽ തയ്യാറാക്കുകയും, ശ്രാദ്ധമൂട്ടിക്കുകയും ചെയ്യുന്നത് നസ്രാണീകളുടെ പതിവായിരുന്നു. ഇന്നും ഈ പഷ്ണിക്കഞ്ഞി വിതരണം വടക്കൻ കേരളത്തിൽ കാണുവാൻ സാധിക്കും. പെസഹാത്തിരുനാൾ പോലെ ദുക്റാനത്തിരുനാളും നമുക്ക് ശ്രാദ്ധമാചരിച്ച് നമുക്ക് നമ്മുടെ പിതാവിനെ മഹത്ത്വപ്പെടുത്താം.


+ ഈശൊ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.

No comments:

Post a Comment