അടയാളങ്ങളും പ്രതീകങ്ങളും തിരുസഭയിൽ.



അടയാളങ്ങളും പ്രതീകങ്ങളും തിരുസഭയിൽ.

വിശുദ്ധ ഗ്രന്ഥം കേന്ദ്രീകൃതം ആണ് സഭയുടെ ആരാധനക്രമം അഥവാ ലിറ്റർജി. ഒരുപാട് അടയാളങ്ങളും പ്രതീകങ്ങളും ആരാധനക്രമത്തിൽ ഉണ്ട്. അതായതു ഒരു സാധാരണ മനുഷ്യനു ചിന്തിക്കുവാൻ പറ്റാത്തവിധം ഒരുപാട് ദൈവിക രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു ആരാധനക്രമത്തിൽ. അവയൊക്കെ പൂർണ്ണമായും മനസിൽ ആക്കുക അസാധ്യം എങ്കിലും, കുറെയൊക്കെ നമ്മൾക്ക് പഠനങ്ങളിൽ കൂടി മനസിലാക്കുവാൻ സാധിക്കും. ഏറ്റവും പരമ പരിശുദ്ധം ആയ ആരാധന എന്നത് വിശുദ്ധ കുർബാന ആണ്. വിശുദ്ധ കുർബാന അർപ്പിക്കപെടുന്നത് ദൈവാലയത്തിൽ ആണല്ലോ. സഭയിൽ അടയാളങ്ങളും പ്രതീകങ്ങളും നമ്മൾ പരിശോധിക്കുമ്പോൾ , ഒരുപാട് അടയാളങ്ങളും പ്രതീകങ്ങളും നമ്മുടെ പള്ളികളിൽ കാണുവാൻ സാധിക്കും. അവയിൽ ചിലതൊക്കെ നമ്മക്ക് മനസ്സിൽ ആക്കുവാൻ ശ്രമിക്കാം.

1. മദ്ബഹ : ഒരു പള്ളിയിലെ ഏറ്റവും പ്രധാന സ്ഥലം ആണ് മദ്ബഹ. ഇത് ഭൂമിയിലെ സ്വർഗം ആകുന്നു.

2. അൾത്താര: മദ്ബഹയിൽ കിഴക്കേ ഭിത്തിയോട് ചേർന്നാണ് അൾത്താര സ്ഥിതി ചെയുന്നത്. ഇത് ദൈവ സിംഹാസനം അഥവാ നമ്മുടെ കർത്താവ് ഈശോ മിശിഹായുടെ ഒഴിഞ്ഞ കല്ലറ ആകുന്നു. അതായത് ഉയർത്തെഴുന്നേറ്റ ഈശോയുടെ ഒഴിഞ്ഞ കല്ലറ. അൾത്താരയിൽ ആണല്ലോ വിശുദ്ധ കുർബാനയുടെ കൂദാശ ( അനഫോറ) ഭാഗം പൂർണ്ണമാകുന്നത് .


3. മാർ തോമ്മാ സ്ലീവ : അൾത്താരയുടെ ഇടതു ഭാഗത്ത്‌ മാർ തോമ്മാ സ്ലീവ( കുരിശു) സ്ഥാപിക്കുന്നു. മാർ തോമ്മാ സ്ലീവ എന്നത് ത്രീയേക ദൈവത്തിന്റെ പ്രതീകം ആണ് . റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.സഭ പിതാക്കന്മാർ പഠിപ്പിക്കുന്നത്‌ ഉദ്ധിഥൻ ആയ ഈശോ മിശിഹായുടെ പ്രതീകം തന്നെ ആണു മാർ തോമ്മാ സ്ലീവ എന്നാണ് . കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ തോമ്മാ സ്ലീവ. നമ്മുടെ പള്ളികളിൽ മാത്രം അല്ല , വീടുകളിലും ഭയ ഭക്തിയോടെ വണ ങ്ങപ്പെടെണ്ടതാണ് മാർ തോമ്മാ സ്ലീവ.

മദ്ബഹയുടെ വിരി. :മദ്ബഹ ഭൂമിയിലെ സ്വർഗം ആണല്ലോ. വിശുദ്ധ കുർബാനയുടെ സമയത്ത് , ആ സ്വർഗാനുഭൂതി ഭക്ത ജനത്തിന് ഉണ്ടാകുവാൻ വേണ്ടി ആണ് സാധാരണ മദ്ബഹയുടെ വിരി ഇടുന്നത് . 'സർവ്വാധിപനാം കർത്താവേ' എന്ന് തുടങ്ങുന്ന ഗാനം പാടുമ്പോൾ ആണ് ഈ വിരി തുറക്കുക.



ഹൈക്കല : ഹൈക്കല  എന്നത് പ്രതീകാത്മകമായി ഭൂമി ആണ്. മദ് ബഹ സ്വർഗ്ഗവും .ഹൈക്കലയിൽ ആണ് ദൈവ ജനം വിശുദ്ധ കുർബാന അർപ്പിക്കുവാൻ നില്ക്കുന്നത് .

ബേമ : സാധാരണ ഹൈക്കലയുടെ മധ്യത്തിൽ ആയി ബേമ അഥവാ വചന വേദി സ്ഥാപിക്കുന്നു. ബേമയിൽ ഒരു ടേബിൾ ഉണ്ടായിരിക്കണം. സാധാരണ ഈ ചെറിയ ടേബിൾ തന്നെ ആണ് ബേമാ (വചനവേദി ) എന്ന് പൊതുവെ കരുതുന്നത്. . ബേമായിൽ ഉള്ള ടേബിൾ കാൽവരി യുടെ പ്രതീകം ആണ് . ബേമാ മൊത്തം ആയി ഭൂമിയിലെ ജെറുസലേം എന്നും അറിയപെടുന്നു. ഈ ടേബിൾ മധ്യത്തിൽ ഒരു മാർ തോമ്മാ സ്ലീവയും , രണ്ടു വശത്തും തിരി വിളക്കുകളും വെക്കുന്നു. ഈ തിരി വിളക്കുകൾ പഴയ നിയമത്തെയും, പുതിയ നിയമത്തെയും ആണ് സൂചിപ്പിക്കുക . ബേമായിൽ നിന്നാണ് പുരോഹിതൻ ദൈവജനത്തോട് സുവിശേഷം അറിയിക്കുന്നത്.


ഏവൻ ഗാലിയോൻ :ഏവൻ ഗാലിയോൻ അഥവാ സുവിശേഷം , അൾത്താരയിൽ നിന്നും പുരോഹിതൻ പ്രദക്ഷിണം ആയി ബേമായിൽ നിന്ന് ദൈവ ജനത്തെ അറിയിക്കുന്നു.

മാമോദീസ തൊട്ടി : നമ്മുടെ എല്ലാ പള്ളികളിലും മാമോദീസ തൊട്ടി ഉണ്ടായിരിക്കും.

No comments:

Post a Comment