യാമപ്രാർത്ഥനകൾ ശീലമാക്കുക -

യാമപ്രാർത്ഥനകൾ ശീലമാക്കുക -
-----------------------------------------------------------------------------
“സങ്കീർത്തനങ്ങൾ ഉപയോഗിച്ചു പ്രാർത്ഥിയ്ക്കണമെന്നും സായാഹ്ന,രാത്രി പ്രഭാത നമസ്കാരങ്ങൾ പതിവാക്കണമെന്നും ഞാൻ എല്ലാവരോടൂം ആഹ്വാനം ചെയ്യുന്നു”.(2011 നവംബർ 16 നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പാ സെന്റ് പീറ്റേർസ് സ്ക്വയറിലെ വിശ്വാസീസമൂഹത്തോട് പറഞ്ഞത്),

എന്താണ് യമപ്രാർത്ഥനകൾ ?
"സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു
(SACROSANCTUM CONCILIUM [SC] 83)"

ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84)......

സഭയുടെ കൂദാശകളും യാമശുശ്രുഷകളുമാണ് നമ്മുടെ ജീവിതത്തിലെ യഥാർത്ഥ കേടാവിളിക്കുകൾ പ്രാർത്ഥനയുടെ എല്ലാ തലങ്ങളും ഇതിലുണ്ട് മദ്ബഹായിലെ ഈ അഗ്നിയെ നമ്മുടെ ജീവിതത്തിലെ അദ്ധ്വാനവും ഭാരം വഹിക്കലുമായ എണ്ണയാൽ കെട്ടുപോകാതെ നിലനിർത്തേണ്ടത്തിനുപകരം ഇവ ചെയ്യാനുള്ള മടികാരണം പ്രാര്ത്ഥന എന്നപേരിൽ പുതിയ ഭക്തഭ്യാസങ്ങൾ തുടങ്ങിയാൽ യഥാർത്ഥ നസ്രായ ജീവിതം നഷ്ട്ടപെടുകയെയോള്ളു. എല്ലാ സഭാപാരമ്പര്യങ്ങളിലേയും യാമപ്രാർത്ഥനകൾ അതതു സഭകളുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. 
  
എല്ലാ സഭാപാരമ്പര്യങ്ങളിലേയും യാമപ്രാർത്ഥനകൾ അതതു സഭകളുടെ ഔദ്യോഗിക പ്രാർത്ഥനയാണ്. പൗരസ്ത്യ സുറിയാനീസഭയുടെ ആശ്രമപാരമ്പര്യത്തിൽ 7 നേര യാമപ്രാർത്ഥനകളാണുള്ളത്. കുറുമ്പനാടത്തെ മാർ തോമാ സഹോദരികളുടെ ആശ്രമ ഉപയോഗത്തെ മുൻനിർത്തി പാത്തിക്കുളങ്ങര വർഗ്ഗീസ് മല്പാന്റെ പരിശ്രമഫലമായി ഏന്താനാ (മദ്ധ്യാഹ്ന നമസ്കാരം), ഖാലാ ദശഹ്റ(വെളുപ്പാൻകാല നമസ്കാരം), ഖൂത്താആ (മൂന്നാം മണി നമസ്കാരം, രാവിന്റെ 9 മണിയ്ക്ക്), ദബ്‌ശാ ശായീൻ (ഒൻപതാം മണി നമസ്കാരം, ഉച്ചകഴിഞ്ഞ് 3 മണി) എന്നിവ പുനരുദ്ധരിച്ചിട്ടൂണ്ട്. റംശ(സായാഹ്ന നമസ്കാരം), ലെലിയ (രാത്രി നമസ്കാരം), സപ്രാ (പ്രഭാത നമസ്കാരം) ഇവ സീറോ മലബാർ സഭാ മെത്രാൻ സമതി ഔദ്യോഗികമായിത്തന്നെ പുനരുദ്ധരിച്ചിട്ടൂണ്ട്. എല്ലാ വ്യക്തിസഭാ പാരമ്പര്യങ്ങളിലും 7 നേരയാമപ്രാർത്ഥനകളാണ് അതിന്റെ പൂർണ്ണരൂപത്തിൽ ഉള്ളത്. ലത്തീൻ സഭാപാരമ്പര്യത്തിലെ യാമപ്രാർത്ഥനകൾ Lauds (പ്രഭാതനമസ്കാരം), Vespers (സന്ധ്യാനമസ്കാരം), Compline (രാത്രിനമസ്കാരം) എന്നിവയാണ് പ്രധാനമായും ഉപയോഗത്തിലുള്ളത്. 
സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SC 83). ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84). സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്. കൂദാശകള്‍ , കൂദാശാനുകരണങ്ങള്‍ , യാമപ്രാര്‍ത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനക്രമം.

കുർബാനകഴിഞ്ഞാൽപിന്നെ യാമപ്രാർത്ഥനകളോളം മഹനീയമായ പ്രാർത്ഥനയില്ല തന്നെ. അത് വിശിഷ്ടമായ ആരാധനാക്രമ പ്രാർത്ഥനയാണ്. അതുകൊണ്ടുതന്നെയാണ് ജോൺ പോൾ രണ്ടാമനേയും ബനഡിക്ട് പതിനാറാമനേയും പോലെയുള്ള മാർ പാപ്പാമാർ യാമപ്രാർത്ഥനകളെ ദൈവജനത്തിന്റെ പ്രാർത്ഥനയായി നിർദ്ദേശിച്ചിട്ടുള്ളത്.

സായംകാലപ്രാര്‍ത്ഥന റംശാ (6 PM), രാത്രിജപം ലെലിയാ (9 PM ), വെളുപ്പാൻക്കാല ജപം ഖാലാ ദ് ശഹറ (3 am ), പ്രഭാത ജപം സപ്രാ (6 am), മൂന്നാം മണി ജപം ഖൂഥാആ (9 am),മദ്ധ്യാഹ്ന പ്രാർത്ഥന എന്ദാനാ (12 pm), ഒൻപതാം മണി ജപം ദ്ബസ്ശാ ശായിൻ (3PM), എന്നിവയാണ്. 

യഹൂദരുടെ രീതിയായിരുന്നു 7 നേരം പ്രര്തിക്കുക എന്നത് അതുപോലെ നമ്മുടെ കർത്താവിന്റെ ജീവിതചര്യയായിരുനു 7 നേരപ്രാർത്ഥനകൾ , ശ്ലിഹന്മാരുടെയും ആദിമസഭയുടെയും നസ്രാണികളായ നമ്മുടെയും പ്രാർത്ഥനയായിരുന്നു യാമപ്രാർത്ഥനകൾ.നിർഭാഗ്യവശാൽ നമ്മുടെ മിക്കകുടുംമ്പങ്ങളിൽ നിന്നും ഇതില്ലതായി . പരിശുദ്ധകുർബ്ബാനയിലൂടെ നമ്മുക്കുകിട്ടുന്ന കൃപാവരം ദിവസത്തിലെ ഓരോ യമാങ്ങളിലും കത്തിപടരാൻ സഭയുടെ ഔദ്യോഗികമായ ആരാധനക്രമത്തിന്റെ ഭാകമായ യമാപ്രാർത്ഥനകൾ നമ്മുക്ക് ശീലമാക്കാം. 
സങ്കീർത്തകൻ പറയുന്നപോലെ "അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു." "അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു" . സഭയുടെ കൂദാശകളും യമാപ്രാർത്ഥനകളും ജീവിതചര്യയാക്കുന്ന ഒരു വിശ്വസിയെ സംമ്പദിച്ചടത്തോളം ഒരു കണ്‍വെൻഷൻ പന്തലുകളിയും ഒരു ചവിട്ടുനാടകത്തിലും(പെന്തകൊസ്തു ആരാധനാ രീതി ) , പോകേണ്ട ആവശ്യമില്ല.

Divine Praises

The “Divine Praises” (Liturgy of the Hours) is, in fact, the extension of the life of Qurbana to the other hours of the day and which, together with the Qurbana, really moulds the authentic ecclesial spirituality of any Church.  The Eastern emphasis of its celebration was fully recognised and endorsed by Vatican II.  It is proclaimed “the Church’s school of prayer” (Instruction of the Congregation for the Eastern Churches, January 06, 1996, No. 96).  According to the Fathers of the Church, “it is the real contemplation of the Christian Mystery” (Instruction, No. 97).  It inherits to us “the very rich and inalienable patrimony of authentic spiritual life” (Instruction, No. 97).  Hence the Church affirms: “wherever such practice of celebrating the “Divine Praises” with the people has diminished, if not completely disappeared, the ancient tradition should be restored without delay, so as not to deprive the faithful of a privileged source of prayer, nourished by treasures of authentic doctrine” (Instruction, No. 98).  The Syro-Malabar Bishops’ Synod and the Major Archbishop do not appear to have seen or given any weight to this very important direction of the Church, which directly pertains to the spiritual life of the faithful.
The Code of Canons for Eastern Churches (nn. 199; 346.3; 377; 473) strongly reminds all concerned about the urgent need of popularising the Divine Praises.  According to the ancient custom of the Syro-Malabar Church, it has to become an invariable part of the family prayer too.  Such canonical obligation too is conveniently ignored by even the specialists in Canon Law who are leading this Church.  One can only pray ardently that the authorities in this Apostolic Church may awaken from their deep slumber of ignoring very seriously such authentic sources of ecclesial spirituality.
Very healthy cases, of course, of faithfully and fruitfully encouraging the “Divine Praises”, also as part of family prayer, in this Church are not at all ignored here; and some bishops beginning their pastoral visits in parishes with a solemn celebration of Ramsa, the Evening Liturgy, is to be highly praised.  May the Lord inspire all the leaders of this Church to encourage solemn celebration of the “Divine Praises” at least on Sundays and important Feast days in all parish churches and chapels of religious institutes.
Even the religious institutes for men and women do not appear to have taken seriously the unique role of “Divine Praises” in the moulding of authentic Christian spirituality.  Most of them are even today appear to be governed by a kind of pre-Vatican II mediaeval concept of its obligatory celebration.  Since most of them stopped learning their liturgical language Syriac, they also lost all touch with the authentic sources of this celebration.  They appear to be only on the look out for the shortest text in the mother tongue for fulfilling their canonical obligation and not at all concerned with its relation to the authentic sources of the Church and thus their incorporation to the proper ecclesial and authentic spiritual treasury; they can also easily set it aside for accommodating even some popular devotions!  The emphasis given to this unique “school of prayer” during the early formation stages in several of these religious institutes is to be very seriously reconsidered.  It is amazing to note that the CMI religious congregation, the first and the largest, and in some way the backbone of the Syro-Malabar Church, hasn’t yet begun to mould its members in this “school of prayer” during the initial years of aspirancy and postulancy.  It still continues with the mediaeval concept and practice of praying the “Divine Office” from noviciate onwards.  According to the Vatican II insight and direction, all the religious houses of both men and women must be centres where the “Divine Praises” are always solemnly celebrated and to which the faithful can also freely join.

References: Geevarghese Pathikulnagara CMI Malpan
Snehnadhan. Blogspot
Nasrani Foundation
Syro Malabar Heritage Center 

No comments:

Post a Comment