സായാഹ്ന സങ്കീർത്തനങ്ങൾ...( മസ്മോറാ ദ് റംശാ )
സായാഹ്നങ്ങളെ ദൈവസ്തുതികളാൽ പൂരിതമാക്കാൻ പൗരസ്ത്യ സുറിയാനി സഭ 'റംശാ' എന്ന യാമപ്രാർത്ഥന ഉപയോഗിക്കുന്നു. ഈ പ്രാർത്ഥനയുടെ മർമ്മപ്രധാനമായ ഭാഗമാണ് സായാഹ്ന സങ്കീർത്തനങ്ങൾ( മസ്മോറാ ദ് റംശാ ). 'കർത്താവേ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു ' എന്നു തുടങ്ങുന്ന 140 ആം സങ്കീർത്തനത്തോടെ തുടങ്ങുന്നതിനാൽ ഈ സങ്കീർത്തന മാലയെ '' മറിയാ ക്രേസാക്ക് '' എന്നും പറയുന്നു. ദൈവത്തിന്റെ സഹായവും സംരക്ഷണവും യാചിക്കുകയും , ലഭിച്ച നന്മകൾക്കു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഒരു ഭക്തൻടെ മാനസികവികാരങ്ങൾ വ്യക്തമാക്കി അവതരിപ്പിക്കാൻ ഈ സങ്കീർത്തനത്തിനു കഴിയുന്നു എന്നതാണ് ഈ സങ്കീർത്തനത്തിന്റെ പ്രത്യേകത.
ഘടന
സങ്കീർത്തനം (മസ്മോറ) 140,141 118 എന്നീവയും കൂട്ടിച്ചേർക്കുന്ന 116 ആം സങ്കീർത്തനവും കൂടിച്ചേരുന്നതാണ് ഈ പ്രാർത്ഥന. കാനോനയായി '' കർത്താവേ എന്റെ വാക്കുകേട്ട് എന്റെ പ്രാർത്ഥന സ്വീകരിക്കണമേ'' എന്ന പ്രാർത്ഥനയും ഉപയോഗിക്കുന്നു. സുറിയാനി ''ഹുദ്ര'' യിൽ നിന്നും ഒരു മാറ്റവും കൂടാതെ ഇന്നും സീറോ- മലബാർ സഭ ഈ നമസ്കാരം ഉപയോയിക്കുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. ഭൗതീകതയുടെ നടുവിലും ഈ നമസ്കാരങ്ങളെ നമുക്ക് കൈവിടാതിരിക്കാം.
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.... ആമ്മേൻ

No comments:
Post a Comment