
റംശാ എന്ന വാക്കിന്റെ അർഥം സന്ധ്യാ നമസ്കാരം എന്നാണു. മാർ തോമ്മാ നസ്രാണികൾ കുടുംബങ്ങളിൽ എല്ലാ ദിവസവും മുടക്കം കൂടാതെ ചെല്ലണ്ട പ്രാർത്ഥന ആണ് റംശാ. റംശാചെല്ലണ്ടത് വൈകുന്നേരം 6 മണിക്കാണ്. ഇനി എന്തെങ്കിലും കാരണവശാൽ സമയം കിട്ടി എല്ലാ എങ്കിൽ 9 മണിക്ക് മുൻപായി ചെല്ലുവാൻ ശ്രമിക്കണം.
നമ്മുടെ യാമപ്രാർതനകളിൽ ഒന്നാണ് റംശാ. റംശാപുസ്തകം കാണുമ്പോൾ പൊതുവെ ഒരു സംശയം ഉണ്ടാകാം ഇത് അച്ചന്മാർ ഉള്ളപ്പോൾ മാത്രമേ ചെല്ലുവാൻ പറ്റുക ഉള്ളോ? കാരണം പ്രാർത്ഥന നയിക്കുന്നത് കാർമ്മികൻ എന്നാണ് പുസ്തകത്തിൽ . കാർമ്മികൻ പ്രാർത്ഥന നയിക്കുന്ന ആർക്കും ആവാം. കുടുംബനാഥൻ , ഏറ്റവും പ്രായം ചെന്ന ആൾ ആർക്കും റംശാപ്രാർത്ഥന നയിക്കാം . പുരോഹിതൻ മാത്രം ചെല്ലണ്ട പ്രാർതനകൾ , പുരോഹിതൻ എന്ന് തന്നെ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.
വിശുദ്ധ കുർബാന കഴിഞ്ഞാൽ ഒരു കത്തോലിക്കൻ ഏറ്റവും പ്രാധാന്യം കൊടുക്കണ്ടത് യാമാപ്രര്തനക്കാണ് എന്ന് രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമാക്കിയതാണ് . എന്നാൽ ഇന്നും ഈ പ്രാർഥനകൾ ദൈവ ജനത്തിന് അറിയില്ലാ എന്നത് സഭയുടെ ഒരു പരാജയം ആയി വില ഇരുത്താം . ഇത് കുടുംബങ്ങളിൽ ചെല്ലി നമ്മക്ക് ഈ തെറ്റ് തിരുത്തുവാൻ സാധിക്കും .
ഇന്ന് ഒത്തിരി ചെറുപ്പകാർ ഈ പ്രാർത്ഥന എല്ലാ ദിവസവും ചെല്ലാറുണ്ട് . പരമ പരിശുദ്ധൻ ആയ ആലാഹയെ സ്തുതിക്കാൻ നിങ്ങളും മുന്നോട്ടു വരുമല്ലോ?
നിങ്ങൾ യാത്രാ വേളകളിൽ ആണെങ്കിൽ പേടിക്കണ്ട , നസ്രാണി ഫൌണ്ടേഷൻ ടീം നിങ്ങള്‍ക്കായി ഓണ്‍ലൈൻ ടൂൾ ഉണ്ടാക്കിയിട്ടുണ്ട് .
ഇതാ ഇവിടെ നോക്കൂ :
http://www.nasranifoundation.org/liturgyofhours/DivinePraisesApp/dpapp.asp
പുസ്തകങ്ങളുടെ സോഫ്റ്റ് കോപ്പി വേണം എങ്കിൽ ഡൌണ്‍ലോഡ് ചെയുക .
http://ishomaargam.blogspot.com/p/blog-page.html
യാമാപ്രാര്തനക്ളിലെ ചില പ്രാര്തനക്ളെ കുറിച്ച് വിശദം ആയി താഴെ കൊടുക്കുന്നു.
പരമപരിശുദ്ധനായ ആലാഹായെ സ്തുതിക്കുവാൻ എല്ലാ സഭകളിലും ഉപയോഗിക്കുന്ന പ്രാർത്ഥനയാണ് ത്രൈശുദ്ധ കീർത്തനം.
''പരിശുദ്ധനായ ദൈവമേ,(ഖന്തീശാ ആലാഹാ)
പരിശുദ്ധനായ ബലവാനേ,(ഖന്തീശാ ഹൈൽസാനാ)
പരിശുദ്ധനായ അമർത്യനേ,(ഖന്തീശാ ലാമായോസാ)
ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ ( എസ്റാഹം അലയ്ൻ) ''
എന്നരീതിയിലാണ് പൗരസ്ത്യ സുറിയാനി സഭ ഈ കീർത്തനം ഉപയോഗിക്കുന്നത്. ഈ പ്രാർത്ഥനയുടെ ഉൽഭവം ഗ്രീക്ക് സഭയിൽ നന്നാണ് എന്നു വിശ്വസിക്കപ്പെടുന്നു. യാക്കോബായ സഭയിൽ ഈ കീർത്തനം ഈശോ മ്ശിഹായോടുള്ളതാണങ്കിൽ ,പൗരസ്ത്യ സുറിയാനി സഭയിൽ പരിശുദ്ധ ത്രിത്ത്വത്തോടുള്ള യാചനയായിട്ടാണ് അവതരിപ്പിക്കുന്നത്.
ഈ കീർത്തനം ഏതു നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്നു കൃത്യമായി പറയുക വിഷമമാണ്, എങ്കിലും അന്ത്യോക്യായുടെ വലിയ പാത്രിയാർക്കീസായിരുന്ന മാർ ഇഗ്നാത്തിയോസ് നൂരോനോയുമായി ഈ പ്രാർത്ഥനയുടെ പിതൃത്ത്വം ബന്ധപ്പെട്ടിരിക്കുന്നു. പാരബ്ബര്യം ഇപ്രകാരമാണ്, മാർ ഇഗ്നാത്തിയോസിനു പ്രാർത്ഥനാസമയത്ത് ഒരു ദർശനം ഉണ്ടാകുന്നു.
കർത്താവിന്റെ സ്ലീവാ മരണം - ഉടനെ സ്വർഗ്ഗീയ വൃന്തങ്ങൾ ആകാശത്തു പ്രത്യക്ഷമായി ഉച്ചത്തിൽ അട്ടഹസിച്ചു പ്രാർത്ഥിച്ചു ''പരിശുദ്ധനായ ദൈവമേ,(ഖന്തീശാ ആലാഹാ)
പരിശുദ്ധനായ ബലവാനേ,(ഖന്തീശാ ഹൈൽസാനാ)
പരിശുദ്ധനായ അമർത്യനേ,(ഖന്തീശാ ലാമായോസാ)'' .
ഇതുകേട്ട അരിമത്യാക്കാരൻ യൗസേഫും, നിക്കദേമൂസും ഏറ്റുപറഞ്ഞു ''ഞങ്ങളുടെ കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ''. ഈ സമയത്ത് കർത്താവ് കണ്ണുകൾ ഉയർത്തി നോക്കി എന്നാണ് പാരബര്യം.
എല്ലാ കിഴക്കൻ സഭകളിലും കുർബാനയിൽ വേദപുസ്തക വായനക്കുതൊട്ടുമുൻപ് ഈ കീർത്തനം ആലപിക്കുന്നു. നമ്മുടെ കർത്താവിനെ ആൽമാവിലും സത്യത്തിലും ആരാധിക്കാൻ ഈ കീർത്തനം നമ്മെ സഹായിക്കട്ടെ. അവിടുത്തെ കൃപയുടെ കണ്ണുകൾ നമ്മുടെ മേൽ തൃക്കൺ പാർക്കട്ടെ..
എന്താണ് '' ഗൂദാ'' ?
സുറിയാനി സഭയിൽ മസ്മോറകൾ (സങ്കീർത്തനങ്ങൾ ) ചോല്ലുന്നത് ഇരുഗണമായിട്ടാണ്. ഇരു ഗണമായി ചൊല്ലുന്ന മസ്മോറകളെ പോതുവേ ''ഗൂദാ ''കൾ എന്നു പേർ വിളിക്കുന്നു. ഈ രീതി സഭയിൽ ആദ്യം അവതരിപ്പിച്ചത് മാർ ശമയോൻ ബർ സാബാ കാതോലിക്കയാണ്. 150 സങ്കീർത്തനങ്ങളെ 60 മാർമ്മീസകളായും 20 ഹൂലാലകളായും വേർതിരിച്ചതും ശിമയോൻ ബർ സാബാ പാത്രിയാർക്കീസാണ്.
'' മാർമ്മീസാ''
മാർമ്മീസാ എന്നാൽ സങ്കീർത്തന ഗണം എന്നാണ് പൊതുവെയുള്ള ധാരണ .പക്ഷെ ഇവ തുടർച്ചയുള്ളതായിരിക്കണം.
ഒന്നോ അതിലതികമോ വരുന്ന തുടർച്ചയായ സങ്കീർത്തനങ്ങളെ ഒരു മാലപോലെ കൂട്ടിചേർത്തു ആലപിക്കുന്ന ശൈലിയെയാണ് മാർമ്മീസാ എന്നു പറയുന്നത്. ചില മാർമ്മീസാകൾ മസ്മോറകളല്ല അവ വേദപുസ്ത്കത്തിലെ കീർത്തനങ്ങളാണ് .ഉദാഹരണമായി 58,59,60ാം മാർമ്മീസാ . അവ യഥാക്രമം മൂശയുടെ ഒന്നാം കീർത്ത്നം (പുറ 15) , ഏശയ്യായുടെ സ്തുതിപ്പ് (ഏശായാ 42;10) മൂശയുടെ രണ്ടാം കീർത്തനം (നിയമാവർത്തനം 32) മൂശയുടെ മൂന്നാം കീർത്തനം (നിയമാവർത്തനം 32) എന്നിവയാണ്. വലിയ സങ്കീർത്തനമായ 118ആം മസ്മോറ യഥാക്രമം 48,49,50 ആം മാർമ്മീസകളാക്കിയിരിക്കുന്നു. ലെലിയാ നമസ്കാരത്തിലാണ് പൊതുവേ മാർമ്മീസാകൾ ഉപയോഗിക്കുന്നത്.ഖുർബാനയിൽ ഉപയോഗിക്കുന്ന മസ്മോറകളുടെ ഗണത്തെ മാർമ്മീസായായി കാണുവാൻ സധിക്കുകയില്ല. ആകെ 60 മാർമ്മീസാകളാണുള്ളത്. ഈ രീതിയിൽ സങ്കീർത്തനങ്ങളെ തരം തിരിച്ചത് മാർ ശെമയോൻ ബർ സാബായാണ്.
Visit Facebook Page for more udpates:
https://www.facebook.com/pages/Ramsa-Prayer/621940461224814
No comments:
Post a Comment