ഞായർ
: ഓനീസാ
ദ്മൌത്വ ( നിശാ ഗീതം)
(രീതി : എസ്കർക്കൂൻ ഉഹദ് റൂൻ
..മറിയാ ..)
ഞാൻ നിന്നെ ഒരു ഭവനമാക്കും
. 2 sam 7/11
നിത്യപിതാവിൻ
മഹിതപ്രഭയാൽ
ശാന്തിയുമഴകും
നിറയും ശ്വാശ്വതഭവനത്തിൻ
സാദൃശ്യത്തിൽ
മനുജന് സതതം
സാന്ത്വനമരുളും
സഭയെ നല്കീ സകലേശൻ.
ത്രിത്വം സദയം നിവസിച്ചീടും
ഭവനം നിത്യം സമ്പൂർണ്ണം.
കളഗീതികളാൽ ദൂതഗണം
സഭയെ വാഴ്ത്തി പാടുമ്പോൾ
മാനവ മക്കൾ മാതാവായ്
അഭയം തേടുകയാണവളിൽ.
ക്രൂശിൻ ,മോഹന സന്ദേശം
നിറയുന്നോരിത്തിരുഭവനം
എന്നും സമ്പന്നം .
കർത്താവിന്റെ
അല്ഭുതകൃത്യങ്ങൾ ആര്
വിവരിക്കും ? Ps. 106/2
ആദമശിച്ചൂ പറുദീസായിൽ
അറിവിൻ മധുരം
പകരും തരുവിൻ ഫലമാനാൾ.
പാപത്തിൻ ഫലമിയലുന്നോരാ-
തരുവിൽ നിന്നു
വരുന്നൂ സ്ലീവായുടെ മാർഗ്ഗം .
ആ വഴി വീണ്ടും
സെഹിയോനിൽ വ-
ന്നഭിഗമൃക്ഷമമാകുമ്പോൾ
തിരുസഭയവളുടെ
മക്കൾക്കാ
മാർഗ്ഗം കാട്ടി വിളിക്കുന്നു.
പരമ്മോന്നതമാം
സ്വർഗ്ഗത്തിൽ
ചേരും മോഹന വീഥിയിതിൽ
നിത്യം യാത്ര തുടർന്നീടിൽ
പരമ പിതാവിൻ സവിധത്തിൽ
നിയതം ചെന്നീടാം .
നിന്റെ ചിറകിൻ തണലിൽ ഞാൻ
സംരക്ഷിക്കപെടും Ps 6/14
തിരുസഭയാകും
മാതാവേ , നീ
ഭാഗ്യം നിറയും
വിമല മനോഹരിയെന്നാളും .
നാനാ ദിക്കുകൾ - ജനപദമഖിലം -
പാപപ്പൊറുതി
-
ക്കഭയം നിന്നിൽ തേടുന്നു .
മിശിഹാ നാഥൻ തിരുരക്തത്താൽ
നിന്നെക്കഴുകി
വെടിപ്പാക്കി.
അവനിയലഖില
സഹായങ്ങൾ -
ക്കുറവിടമാക്കിയുയർത്തുന്നു
.
തന്റെ ശരീരം ഭക്ഷണമായ്
നിത്യം നല്കിപോറ്റുന്നു.
നിത്യവിരുന്നിനു
നിന്നെയവൻ
സദയം മാടി വിളിക്കുന്നു,
അവനെ വാഴ്ത്തീടാം .
No comments:
Post a Comment