കുറവിലങ്ങാട് സുറിയാനി സഭയുടെ തറവാട്: മാര്‍ ജേക്കബ് മുരിക്കന്‍


കുറവിലങ്ങാട് സുറിയാനി സഭയുടെ തറവാട്: മാര്‍ ജേക്കബ് മുരിക്കന്‍

കുറവിലങ്ങാട്: കുറവിലങ്ങാട് സുറിയാനി സഭയുടെ തറവാടും വിശ്വാസത്തിന്റെ വിളനിലവുമാണെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. മര്‍ത്ത്മറിയം ഫൊറോന ഇടവകയിലെ സന്ദര്‍ശനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജേക്കബ് മുരിക്കന്‍. പ്രഥമ നാട്ടുമെത്രാനായ പറമ്പില്‍ ചാണ്ടിമെത്രാന്‍, സഭയുടെ നേതൃത്വം വഹിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍, വിശുദ്ധിയുടെ നിറവിലേയ്ക്ക് നയിച്ച പുണ്യശ്ലോകന്‍ പനംങ്കുഴയ്ക്കല്‍ വല്യച്ചന്‍ എന്നിവരിലൂടെ ശ്രദ്ധേയമായ നാടാണിത്. പാരമ്പര്യത്തിന്റെയും സഭാത്മക ജീവിതത്തിന്റെയും തത്വം പകര്‍ന്നുനല്‍കാന്‍ പകലോമറ്റത്തിന് കഴിയുന്നു. ലോകത്തിലെ ആദ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യഭൂമി സഭാ ചരിത്രത്തിലും ഇപ്പോഴും ഗണ്യമായ സംഭാവനയാണ് നല്‍കുന്നതെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു.

No comments:

Post a Comment