തെശ്ബൊഹത്താ ( സ്തോത്ര ഗീതം)
( രീതി : ബ്രീക്ക് ഹന്നാനാ ..)
കർത്താവേകൻ മാത്രം ദൈവം
വേറില്ലൊരുവനുമവനോട് തുല്യൻ
ഏവം ശ്വാശ്വത സത്യമിഹത്തിൽ
എവരുമൊന്നയി പാടീടട്ടെ .
നിന്റെ ജനത്തിൻ പ്രാർത്ഥന സതതം
നിൻ തിരുമുൻബിലണഞ്ഞീടട്ടെ .
നിൻ ജനമെന്നും നിന്നെ നമിക്കാൻ
നീതി നിവർത്തിതമാക്കീടെണം .
താതൻ മന്നിനു നല്കിയ സുതനെ
മനുജനറിഞ്ഞു വണങ്ങീടട്ടെ .
അവനാണുയിരും വഴിയും സത്യവു -
മവനിക്കെന്നു ധരിച്ചീടട്ടെ .
താതനു മേവം സുതനും പാവന-
റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ .
( രീതി : ബ്രീക്ക് ഹന്നാനാ ..)
കർത്താവേകൻ മാത്രം ദൈവം
വേറില്ലൊരുവനുമവനോട് തുല്യൻ
ഏവം ശ്വാശ്വത സത്യമിഹത്തിൽ
എവരുമൊന്നയി പാടീടട്ടെ .
നിന്റെ ജനത്തിൻ പ്രാർത്ഥന സതതം
നിൻ തിരുമുൻബിലണഞ്ഞീടട്ടെ .
നിൻ ജനമെന്നും നിന്നെ നമിക്കാൻ
നീതി നിവർത്തിതമാക്കീടെണം .
താതൻ മന്നിനു നല്കിയ സുതനെ
മനുജനറിഞ്ഞു വണങ്ങീടട്ടെ .
അവനാണുയിരും വഴിയും സത്യവു -
മവനിക്കെന്നു ധരിച്ചീടട്ടെ .
താതനു മേവം സുതനും പാവന-
റൂഹായ്ക്കും സ്തുതിയുണ്ടാകട്ടെ .
No comments:
Post a Comment