നസ്രാണി പൈതൃകം കാത്തു സൂക്ഷിയ്ക്കാന്‍ സാധാരണ വിശ്വാസികള്‍ മുന്നോട്ടു വന്നേ മതിയാവൂ.

നസ്രാണി പൈതൃകം കാത്തു സൂക്ഷിയ്ക്കാന്‍ സാധാരണ വിശ്വാസികള്‍ മുന്നോട്ടു വന്നേ മതിയാവൂ.
----------------------------------------------------------------------------------------
കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ ആണ് ഇതിന്നാധാരം. വിദ്യാസമ്പന്നരായ പല നസ്രാണി മക്കളും സഭയുടെ ചരിത്രത്തിലും , ആരാധനാക്രമ സംബന്ധിയായ വിഷയങ്ങളിലും തങ്ങളുടെ അറിവിന്റെ പാപ്പരത്വം വ്യക്തിമാക്കുന്ന പല പോസ്റ്റുകളും ഇടുന്നത് വളരെ വേദനയോടെ ആണ് കാണുവാന്‍ കഴിഞ്ഞത്. രണ്ടാം വത്തിയ്ക്കാന്‍ കൌണ്‍സിലിനു ശേഷം എല്ലാ വ്യക്തിഗത സഭകളും തങ്ങളുടെ ഉറവിടങ്ങളിയെയ്ക്ക് തിരികെ പോകുവാനും , തങ്ങളുടെ പൈതൃകങ്ങള്‍ അഭംഗുരം കാത്തു സൂക്ഷിയ്ക്കുവാനും കൌണ്‍സില്‍ ആഹ്വാനം ചെയ്തു, പൌരസ്ത്യ സഭകളുടെ പൈതൃകത്തെ കൌണ്‍സില്‍ പ്രത്യേകം സ്ലാഖിയ്ക്കുകയും , ലത്തീനീകരനത്ത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്നും തിരികെ പോകണമെന്നും നിര്‍ദ്ദേശം ഉണ്ടായി.
പൌരസ്ത്യ സഭകള്‍ക്ക് വേണ്ടി പ്രത്യേക കാര്യാലയം ആരംഭിയ്ക്കുകയും കാലാകാലങ്ങളില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ ഈ കാര്യായം വഴിയായി നല്‍കി പോരുകയും ചെയ്തു പോന്നു . എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഒരു നല്ല പങ്ക് രൂപതകളും പാലിച്ചില്ല എന്ന് തന്നെയല്ല , റോം വിലക്കിയ ഭാരതീയ പൂജ പോലുള്ള സാഹസങ്ങളുമായി ധിക്കാരപൂര്‍വം മുന്നോട്ടു പോവുകയും ചെയ്തു. സീറോ മലബാര്‍ സഭയുടെ ഔദ്യോകിക വെബ് സൈറ്റില്‍ തന്നെ ഈ സഭയ്ക്ക് കല്‍ദായ സഭയുമായുണ്ടായിരുന്ന ബന്ധം വ്യക്തമാക്കിയിട്ടുണ്ട്. അത് മറച്ചു വെയ്ക്കാനാവാത്ത ഒരു സത്യമാണ് താനും..
എങ്കിലും ചില നിക്ഷിപ്ത താല്പര്യക്കാര്‍ക്ക് ഇതൊന്നും ദഹിച്ചില്ല എന്ന് മാത്രമല്ല പൌരസ്ത്യ തിരുസന്ഘത്തിന്റെ നിര്‍ദ്ദേശങ്ങളോട് ചേര്‍ന്ന് നിന്ന് മുന്നോട്ടു പോയവര്‍ കല്‍ദായ വാദികളുമായി. എന്ത് കൊണ്ട്...? നമ്മുടെ പൈതൃകത്തെക്കുറിച്ച് ഒരു ലത്തീന്‍ കര്‍ദിനാള്‍ ആയിരുന്ന ടിസറാന്‍ഗ് തിരുമേനിയ്ക്കുണ്ടായിരുന്ന അറിവ് പോലും നമ്മുടെ അധികാരികളില്‍ ഭൂരിപക്ഷത്തിനും ഉണ്ടായില്ല. അത് സ്വായത്തമാക്കാന്‍ ശ്രമിച്ചതും ഇല്ല, തങ്ങള്‍ വിധേയരാക്കപ്പെട്ട പറങ്കി മസ്തിഷ്ക പ്രക്ഷാളനം തന്നെയാവും കാരണം.
ഇന്നും ഈ ദുരവസ്ഥ തുടരുകയാണ് എന്നത് സത്യമല്ലേ. അധികാര സ്ഥാനങ്ങളില്‍ നിന്ന് തികഞ്ഞ നിസംഗത പാലിയ്ക്കപ്പെടുമ്പോള്‍ നമ്മുടെ വിശ്വാസം കാത്തു രക്ഷിയ്ക്കാന്‍ നാം തന്നെ മുന്‍കൈ എടുത്തേ മതിയാവൂ. ഇല്ലെങ്കില്‍ നമ്മുടെ പിതാമാഹന്മാരോടും ,വരുംതലമുറയോടും ചെയ്യുന്ന മഹാപരാധമായിരിയ്ക്കും അത്.

നമ്മുടെ പള്ളിയോടു മറുതലിച്ചിട്ടല്ല ഇത് ചെയ്യേണ്ടത്. നമ്മുടെ ലിടെര്‍ജിയ്ക്കല്‍ കമ്മീഷന്‍ തന്നെ തയ്യാറാക്കിയ യാമ പ്രാര്‍ഥനകള്‍ ശീലമാക്കി,നമ്മുടെ കര്‍ത്താവിന്റെ സ്വന്തം ഭാഷ പഠിച്ചും, പഠിപ്പിച്ചും , നമ്മുടെ ഉറവിടങ്ങളിലേയ്ക്കു തിരികെ പോയും നമുക്ക് സ്വയാവബോധം ഉള്ളവരാവാം..അതാകട്ടെ മറ്റുള്ളവരുടെ മുന്‍പില്‍ തോമായുടെ
മാര്‍ഗവാസികളുടെ മിശിഹായ്ക്കുള്ള സാക്ഷ്യം...സ്നേഹപൂര്‍വ്വം നസ്രാണി.

No comments:

Post a Comment