വിശുദ്ധ കുർബാന (Solemn Form)
വിശുദ്ധ കുർബാന ܩܘܪܒܢܐ ܩܕܝܫܐ qûrbānâ qadîšâ in East Syriac. കുർബാന എന്ന സുറിയാനി വാക്കിന്റെ അർഥം , സമര്‍പ്പണം എന്നാണ്. റാസാ എന്നാ വാക്കിന്റെ അർഥം അതീവ രഹസ്യം എന്നും . അത് കൊണ്ട് തന്നെ ഏറ്റവും പരമ പ്രധാനമായ ആരാധന പരിശുദ്ധ റാസാ ആണ് എന്ന് മനസ്സിൽ ആക്കുവാൻ പറ്റുമല്ലോ ?
സിറോ മലബാർ സഭയുടെ അനാഫോറാ ഉണ്ടാക്കിയത് തോമ്മാ ശ്ലീഹായുടെ ശിഷ്യൻമാരായ മാർ അദ്ധായി , മാർ മാരി ഇവരാണ് . ഈ രണ്ടു ആരാധനാ രീതികൾക്കും മൂന്നാം നൂറ്റാണ്ടോളം പഴക്കമുണ്ട്. അതിനാൽത്തന്നെ ലോകത്തിൽ ഉപയോഗത്തിലിരിക്കുന്ന ലിറ്റർജികളിൽവച്ചുതന്നെ ഏറ്റവും പഴക്കം ചെന്ന ലിറ്റർജി ഇവയാണ്.
എല്ലാ വിശ്വാസികൾക്കുംവേണ്ടി പരികർമ്മം ചെയ്യപ്പെടുന്നതിനാൽ വിശുദ്ധ കുർബാന സമ്പൂർണ്ണ ആരാധനയായാണ് കരുതപ്പെടുന്നത്. സുറിയാനി പാരമ്പര്യത്തിൽ വിശുദ്ധ കുർബാനയെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കുന്നു.
3. ലളിതമായ കുർബാന (Simple Form).
പാട്ടുകൾക്ക് പകരം പ്രാർത്ഥന രൂപത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. സാധാരണ ദിവസങ്ങളിൽ അച്ചന്മാർ ഇങ്ങനെ വിശുദ്ധ കുർബാന അർപ്പികാറുണ്ട് .
വിശുദ്ധ കുർബാന അർപ്പണത്തിനു ശ്രദ്ധിക്കണ്ട കാര്യങ്ങൾ .
ആഘോഷമായ വിശുദ്ധ കുർബാനയിൽ റാസാ ക്രമത്തിൽ നിന്നും അവസരത്തിനൊത്ത് വേണമെങ്കിൽ പ്രാർത്ഥനകളും പാട്ടുകളും ചേർക്കാവുന്നതാണ് . റാസാ കുർബാനയിലെ പോലെ തന്നെ കഴിയുമെങ്കിൽ പാട്ടു രൂപത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുക . ഞായർ , തിരുനാളുകൾ എന്നീ ദിവസങ്ങളിൽ ആഘോഷമായവിശുദ്ധ കുർബാന അർപ്പികണം .
ഒരു സുറിയാനി കത്തോലിക്കാ പള്ളിയിൽ പ്രധാന ഭാഗങ്ങൾ ഏതെന്നു നമ്മക്കു പഠിക്കാം .
1. ഹൈക്കല (the nave) 2. ക്വസ്ട്രോമാ( the chancel (Qestroma)) 3. ഖ്വാന്കെ( the sanctuary (Qanke)) ഇവ ആണ് പള്ളിയുടെ പ്രധാന ഭാഗങ്ങൾ .
മദ്ബെഹാ വിരി നിർബന്ധം ആയും ഉണ്ടായിരിക്കണം. മദ്ബെഹാ വിരി ആണ് sanctuary, ക്വസ്ട്രോമാ( the chancel) ഇവ തമ്മിൽ വേർതിരിക്കുന്നത്. സർവാധിപനാം കർത്താവേ എന്നു തുടങ്ങുന്ന ഗാനം വരെ മദ്ബെഹാ വിരിപൂർണ്ണമായും അടച്ചിരിക്കണം.
ബേമാ അഥവാ വചനവേദി എല്ലാ സിറോ മലബാർ പള്ളികളിലും ഉണ്ടായിരിക്കണം . സാധാരണ ആയി ഹൈക്കലയിൽ ആണ് ബേമാ ഉണ്ടാവണ്ടത്. സ്ഥല സൌകര്യം കുറവുള്ള പള്ളികളിൽ ക്വസ്ട്രോമാ( the chancel (Qestroma))യിൽ ബേമാ ഇടാവുന്നതാണ് .

ഗായകസംഘം ദൈവ ജനത്തെ സഹായിക്കുവാൻ ഉണ്ടായിരിക്കണം. ഗായകസംഘം ഒരു കാരണവശാലും കുർബാന പുസ്തകത്തിൽ ഇല്ലാത്ത പാട്ടുകൾ പാടുവാൻ ശ്രമിക്കരുത്. കാരണം അത് വിശുദ്ധ കുർബാനയെ മലീനസം ആക്കും.
വിശുദ്ധ കുർബാന അർപ്പണ രീതി :
പൂർണ്ണമായും മദ്ബെഹാ അഭിമുഖം ആയി അര്‍പ്പിക്കുന്നതാണ് സിറോ മലബാർ സഭയുടെ പാരമ്പര്യം. പരിശുദ്ധ റാസാ എങ്കിലും ഇങ്ങനെ അർപ്പിക്കുവാൻ അച്ചന്മാർ ശ്രദ്ധിക്കുക . സിനഡ് അഥവാ സൂനഹദോസ് അംഗീകരിച്ച ക്രമം എല്ലാവരും അനുസരിക്കാൻ ബാധ്യസ്തർ ആണ്. അത് പ്രകാരം വിശ്വാസപ്രമാണം വരെ ജന അഭിമുഖം ആയി കുർബാന അർപ്പിക്കുകയും അതിനു ശേഷം പൂർണ്ണമായും മെദ്ബെഹ അഭിമുഖം ആയും വിശുദ്ധ കുർബാന അർപ്പിക്കുക . അവസാനത്തെ ആശീർവാദം ജനത്തിന് നേരെ തിരിഞ്ഞും ആകണം . വിശുദ്ധീകരണത്തിന്റെ ബലിപീഡമേ ..എന്ന് തുടങ്ങുന്ന പ്രാർത്ഥന കാർമ്മികൻ മാത്രം ചെല്ലുക.
(continues )
വിവർത്തനം : മത്തായി യൗസേപ്പ്
വിഷയഗ്രഹണത്തിനു സിറോ മലബാർ സഭയുടെ റാസാ ക്രമ പുസ്തകം ഉപയോഗിച്ചു .
No comments:
Post a Comment